ബുദ്ധിമാനായ വവ്വാല്‍

 


ഒരിക്കല്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുകയായിരൂന്ന ഒരു വവ്വാല്‍ അബദ്ധത്തില്‍ പി‌ടിവിട്ടു താഴേക്കു വീണു. ഇര തേടിയിറങ്ങിയ ഒരു കീരിയുടെ മുന്‍പിലാണ് വവ്വാല്‍ ചെന്നു വീണത്. കീരി ഒരു നിമിഷം പോലും പാഴാക്കാതെ വവ്വാലിനെ പിടികൂടി. രക്ഷപ്പെടാന് വഴി തേടിയ വവ്വാല്‍ കീരിയോട് തന്നെ കൊല്ലരുതെന്ന് കീരിയോട് കരഞ്ഞു പറഞ്ഞു. അത് കേട്ട കീരി പറഞ്ഞു: "പക്ഷികള്‍ ഒന്നിനെയും എനിക്കു തീരെ ഇഷ്ടമല്ല. അത് കൊണ്ട് നിന്നെ കൊല്ലാതെ വിടുന്ന പ്രശ്നമില്ല"


ഇത് കേട്ട വവ്വാല്‍ പെട്ടെന്നു പറഞ്ഞു: "അയ്യോ കീരിചേട്ടാ, അതിനു ഞാന്‍ പക്ഷിയല്ല. ഒരു എലിയാണ്. എന്നെ കണ്ടിട്ട് മനസ്സിലായില്ലേ?"

വവ്വാലിന്റെ ഒതുങ്ങിയുള്ള കിടപ്പ് കണ്ട് കീരിയും കരുതി അതൊരു എലി തന്നെയെന്ന്. കീരി വവ്വാലിനെ വെറുതെ വിട്ടു.

മറ്റൊരു ദിവസം ഇതേ പോലെ വവ്വാല്‍ വീണ്ടും താഴെ വീണു. ഇത്തവണ മറ്റൊരു കീരിയുടെ കയ്യിലാണവന്‍ ചെന്നു പെട്ടത്. മുന്‍പത്തെ പോലെ ഈ കീറിയോടും തന്നെ കൊല്ലരുതെന്ന് അവന്‍ യാചിച്ചു.

"എനിക്കു നിന്നെപ്പോലുള്ള എലികളെ കാണുന്നതെ വെറുപ്പാണ്. ഒരെണ്ണതിനെയും ഞാന്‍ വെറുതെ വിടില്ല" കീരി പറഞ്ഞു.

"അതിന് ഞാന്‍ എലിയല്ലല്ലോ, ഒരു കിളിയല്ലേ?" വവ്വാല്‍ തന്റെ ചിറകുകള്‍ വിടര്‍ത്തികൊണ്ട് പറഞ്ഞു.

"അത് ശരിയാണല്ലോ!" കീരി വവ്വാലിനെ വെറുതെ വിട്ടു.

അങ്ങിനെ രണ്ടു തവണയും തന്റെ ബുദ്ധി ഉപയോഗിച്ച് വവ്വാല്‍ രക്ഷപ്പെട്ടു.

Post a Comment

0 Comments